Wednesday, December 19, 2012

അയ്യങ്കാളി


Ayyankaali (1863-1941)


                കേരളത്തിലെ പ്രമുഖനായ ഹരിജന നേതാവ്. പുലയ മഹാ സഭയുടെ സ്ഥാപകനായ ഇദ്ദേഹം 1863 ഓഗസ്ത് 28-ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ചു. 1907-ല്‍ ഹരിജനങ്ങള്‍ക്ക് വേണ്ടി സാധുജന പരിപാലന യോഗം രൂപീകരിച്ചു. 25 വര്‍ഷക്കാലം ശ്രീ മൂലം പ്രജാ സഭയില്‍ അംഗമായിരുന്നു. തിരുവിതാംകൂറില്‍ ആദ്യത്തെ കര്‍ഷക തൊഴിലാളി പണിമുടക്കിന് നേതൃത്വം വഹിച്ചത് അയ്യങ്കാളിയായിരുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തെ തുടര്‍ന്ന് 1936-ല്‍ വെങ്ങാനൂരില്‍ നടന്ന ഹരിജന മഹാ സമ്മേളനത്തില്‍ മഹാത്മാ ഗാന്ധി ഇദ്ദേഹത്തെ 'പുലയ രാജാവ്' എന്ന് വിശേഷിപ്പിച്ചു. 1941 ജൂണ് 18-ന് അന്തരിച്ചു.

Sunday, December 16, 2012

ശ്രീ നാരായണ ഗുരു


Sree Narayana Guru (1856-1928)
       കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നാണു ശ്രീ നാരായണ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്. ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്തവിശ്വാസങ്ങളും കാരണം പിന്നാക്ക വിഭാഗക്കാര്‍ പലതരത്തിലുള്ള സാമൂഹിക അനീതികള്‍ അനുഭവിക്കുന്ന ഒരു കാലഗട്ടതിലാനു ശ്രീ നാരായണ ഗുരുവിന്‍റെ ജനനം.

       മുന്‍ തിരുവിതാംകൂറില്‍ തിരുവനന്തപുരത്തെ 'ചെമ്പഴന്തി' ഗ്രാമത്തില്‍ 'വയല്‍വാരം' വീടിലാണ് 1856 ആഗസ്ത് 20ന് ശ്രീ നാരായണ ഗുരു ജനിച്ചത്. പിതാവ് മാടനാശാന്‍, മാതാവ് കുട്ടിയമ്മ. യഥാര്‍ത്ഥ പേര് നാരായണന്‍. ഓമനപ്പേരായിരുന്നു 'നാണു'. പഠനം തുടരവേ 15 വയസ്സുള്ളപ്പോള്‍ അമ്മ അന്തരിച്ചു. പഠനം പൂര്തിയാകി വീടിനടുത്തുള്ള വിദ്യാലയത്തില്‍ അധ്യാപകനായി, അങ്ങനെ നാണുവാശാനായി.

        ചട്ടമ്പി സ്വാമികളെ അനിയൂരില്‍ വച്ച് കണ്ടുമുട്ടുകയും അദ്ദേഹം തൈകാട് അയ്യയുടെ അടുത്ത് കൊണ്ടുപോകുകയും അവിടെ നിന്ന് യോഗ പാഠങ്ങള്‍ പഠിക്കുകയും ചെയ്തു. തുടര്‍ന്ന് മരുത്വ മലയില്‍ വര്‍ഷങ്ങള്‍ നീണ്ട ധ്യാനമിരിക്കാന്‍ പോയി. അവിടെ വച്ച് ദിവ്യ ജ്ഞാനം കൈവന്നു. അവര്‍ണര്‍ക്ക് ആരാധന നടത്താന്‍ 1888-ല്‍ നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി. ഇത് അരുവിപ്പുറം വിപ്ലവം എന്നു വിശേഷിക്കപ്പെട്ടു. ആദ്യ പ്രതിഷ്ഠ നെയ്യാറില്‍ നിന്നെടുത്ത കരിങ്കല്ല് 
ആയിരുന്നു, പിന്നീട് കണ്ണാടി പ്രതിഷ്ഠ നടത്തി. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന സന്ദേശം പ്രചരിപ്പിച്ചു.
/
        1903 മെയ് 15നാണ് ശ്രീ നാരായണ ധര്‍മപരിപാലന യോഗം രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ വരുമ്പോള്‍ ഗുരു ആജീവനാന്ത അധ്യക്ഷനും കുമാരനാശാന്‍ സെക്രടറിയുമായിരുന്നു. യോഗ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചത് ഡോ.പല്‍പുവാണ്. നിലവില്‍ SNDP യോഗത്തിന്റെ ആസ്ഥാനം കൊല്ലത്താണ്. 1904-ല്‍ ഗുരു തന്റെ പ്രവര്‍ത്തനത്തിന് വര്‌കല തിരഞ്ഞെടുത്തു, വര്‌കല കുന്നിനു ശിവഗിരി എന്ന് പേരിട്ടു. 1912-ല്‍ ശിവഗിരിയില്‍ 'ശാരദാ' (സരസ്വതി) പ്രതിഷ്ഠ നടത്തി. 1914-ല്‍ ആലുവയില്‍ അദ്വൈത ആശ്രമം സ്ഥാപിച്ചു (പ്രത്യാഗം പ്രതിഷ്ടയില്ല). ശ്രീ നാരായണ ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം ശ്രീ ലങ്കയാണ്(1918, 1926). 1022-ല്‍ ടാഗോര്‍ ശ്രീ നാരായണ ഗുരുവിനെ സന്ദര്‍ശിച്ചു. 1925-ല്‍ ഗാന്ധിജി കേരള സന്ദര്‍ശനത്തില്‍ ഗുരുവിനെ സന്ദര്‍ശിച്ചു. 'ഒരു ജാതി ഒരു മതം ഒരു ദൈവം' (ജാതിമീംമാംസ) എന്നാ ആശയം ലോകത്തിനു നല്‍കിയത് 1924-ലെ ആലുവ സര്‍വ മത സമ്മേളനത്തിലാണ്. കൂടാതെ 'മദ്യം വിഷമാണ് അതുണ്ടാകരുത് വില്‍ക്കരുത്', ആത്മോപദേശശതകത്തില്‍: 'അവനവനാത്മ സുകതിനാചരിപ്പവയപരനു സുകത്തിനായി വരേണം' എന്നതും ശ്രദ്ധേയമാണ്.
        
           1928-ല്‍ സെപ്തംബര്‍ 20ന് (കന്നിമാസം 5) ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ സമാധിയായി. അദ്ദേഹം പിന്‍ഗാമിയായി നിര്‍ദേശിച്ചത് ബോധാനന്ത സ്വാമികളെയാണ്. ശ്രീ നാരായണ ഗുരുവിന്‍റെ രചനകള്‍: ജാതിമീംമാംസ, ഗജേന്ദ്രമോക്ഷം വന്ജിപ്പാട്ട്, ശിവശതകം, ദൈവശതകം, കുണ്ടലിപ്പാട്ട്, കിളിനാടകം, വൈരാഗ്യദശകം, മുനിചര്യപഞ്ചകം തുടങ്ങിയവ. ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ ഗുരുവിനെകുറിച്ചുള്ള സിനിമയാണ്.

Friday, December 14, 2012

ചട്ടമ്പി സ്വാമികള്‍


Chattambi Swamikal (1853-1924)


                    കേരളത്തിലെ മതപരിഷ്കരണപ്രസ്ഥാനഹിന് സാമൂഹികഭാവവും പ്രായോഗിക ഗതിക്രമവും സമ്മാനിച്ച മഹത്വെക്തിത്വങ്ങളായിട്ടാണ്  ചട്ടമ്പി സ്വാമികളേയും ഗുരുവിനെയും വിശേഷിപ്പിക്കുന്നത്. പഴയ തിരുവിതാംകൂറിലെ കണ്ണമൂലക്കടുത് കൊല്ലൂരില്‍ 1853 ആഗസ്ത് 25ന് ചട്ടമ്പി സ്വാമികള്‍ ജനിച്ചു. പിതാവ് വാസുദേവശര്‍മ, മാതാവ് നങ്ങമ്മ.

          കുഞ്ഞന്‍ എന്നായിരുന്നു ചട്ടമ്പി സ്വാമികളുടെ ഓമനപ്പേര്. കുഞ്ഞന്‍ പിള്ള എന്നും അറിയപ്പെട്ടു. രാമന്‍പിള്ള ആശാന്റെ പാഠശാലയില്‍ ചട്ടമ്പി (മൊനിറ്റൊര്‌ ) ആയി നിയമിതനായ ശേഷമാണ് ചട്ടമ്പി സ്വാമികള്‍ എന്നു പേരായത്. നിരവധി ഭാഷകളും ഹിന്ദു മതത്തോടൊപ്പം ക്രിസ്തു, ഇസ്ലാം മതങ്ങളിലും പാണ്ഡിത്യം നേടിയാതിനാല്‍ അദ്ദേഹത്തെ  ജനം വിധ്യാദിരാജന്‍ എന്നു വിളിച്ചു. ജാതി സംബ്രാതായത്തെ ശക്തമായി എതിര്‍ത്ത അദ്ദേഹം അദ്വൈത ദര്‍ശനം പ്രചരിപ്പിച്ചു. പ്രാചീന മലയാളം രചിച്ചത് ഇദേഹമാണ്. 1924 ആഗസ്ത് 5ന് കൊല്ലം ജില്ലയിലെ പന്മാനയില്‍ സമാധിയായി, അവിടെ ശിഷ്യര്‍ പണികഴിപ്പിച്ചതാണ് ബാലഭട്ടാരകക്ഷേത്രം. 

ബ്രഹ്മാനന്ദ ശിവയോഗി



 Brahmananda Shivayogi (1852-1929)


                   1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ പൂര്‍വാശ്രമതതിലെ പേര് ഗോവിന്ദന്‍കുട്ടി  മേനോന്‍ എന്നായിരുന്നു. പാലക്കാട്ടെ ആലത്തൂരില്‍ 1907-ല്‍ അദ്ദേഹം സിദ്ധാശ്രമം സ്ഥാപിച്ചു. മദ്യനിരോധനവും സ്ത്രീ വിദ്യാഭ്യാസവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹം വിഗ്രഹാരാധനയെ എതിര്‍ത്തു. മനസ്സാണ്‌ ദൈവം എന്നു പ്രസ്താവിച്ചു.

          തന്‍റെ പരിഷ്കാരങ്ങള്‍ വിശദമാകികൊണ്ട് അദ്ദേഹം രചിച്ച കൃതികളാണ് മോക്ഷപ്രദീപവും ആനന്ദസൂത്രവും ആനന്ദാദര്‌ഷം. വാഗ്ഭടാനന്തന്‍ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. 1929 സെപ്റ്റംബര്‍ പത്തിന് ബ്രഹ്മാനന്ദ ശിവയോഗി സമാധിയായി.


Thursday, December 13, 2012

തൈക്കാട് അയ്യ


Thaikaadu Ayya (1814-1909)


                     സുബ്ബരായന്‍ എന്ന യഥാര്‍ത്ഥ നാമമുള്ള തൈക്കാട് അയ്യയുടെ ജനനം വെള്ളാള സമുതായതിലായിരുന്നു. പിതാവ് മുതുകുമാരന്‍ മാതാവ് രുക്മിണിഅമ്മാള്‍. കുടുംബ ജീവിതം നയിച്ചിരുന്ന യോഗിയായിരുന്നു തൈക്കാട് അയ്യ. ഏതു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താമെന്ന ഇദ്ദേഹത്തിന്റെ വാദമാണ് ശ്രീ നാരായണ ഗുരുവിനെ അരുവിപ്പുറ പ്രതിഷ്ഠയിലേക്ക് നയിച്ചത്. 'ഇന്ത ഉലകിലെ ഒരേ ഒരു ജാതിതാന്‍ ഒരേ ഒരു മതംതാന്‍ ഒരേ ഒരു കടവുള്‍ താന്‍' എന്ന അദ്ധേഹത്തിന്റെ വാചകം മലയാളത്തില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പ്രസിദ്ധമാകിയത്  ശ്രീ നാരായണ ഗുരുവാണ്. 

                  1873-ല്‍  ആയില്യം തിരുനാളിന്റെ കാലത്ത് തിരുവിതംകൂരിലെകുള്ള റെസിഡന്റായി നിയമിതനായി. 1909-ല്‍ സമാധിയാകുംവരെ ആ പദവിയില്‍ തുടര്‍ന്നു. ചാളയില്‍ ശിവ പ്രക്ഷ സഭ  സ്ഥാപിച്ചു  ശിവ പ്രതിഷ്ഠയുള്ള അയ്യാ സ്വാമി ക്ഷേത്രം തിരുവനന്തപുരതാണ്. രാമായണം ബാലകന്തം, ഹനുമാന്‍ രാമായണപ്പാട്ട് എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. 

വൈകുണ്ഠ സ്വാമികള്‍



Vaikunda Swaamikal (1809-1851)


                കന്യാകുമാരി ജില്ലയിലെ  നാഗര്‍കോവിലിനടുത്ത് സ്വാമിത്തോപില്‍ പൊന്നുനാടാരുടെയും വെയിലാളുടെയും മകനായി 1809-ല്‍ വൈകുണ്ഠ സ്വാമികള്‍ ജനിച്ചു. ആദ്യം മുടിചൂടുംപെരുമാള്‍ എന്നു പേരിട്ടെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെ എതിര്‍പ്പ് കാരണം മുത്തുകുട്ടി എന്നു മാറേണ്ടി വന്നു. അവര്‍ണരുടെ അവശതകള്‍ക്കും രാജഭരണത്തിന്റെ പോരായ്മകള്‍ക്കും എതിരായി പോരാടിയ അദ്ദേഹം 1836-ല്‍ 'സമത്വസമാജം' സ്ഥാപിച്ചു. മേല്‍മുണ്ടു സമരത്തിന്‌ പ്രചോദനം നല്‍കിയ പ്രധാനികളില്‍ ഒരാളായിരുന്നു വൈകുണ്ഠ സ്വാമികള്‍. മേല്‍മുണ്ട് ധരിക്കാന്‍ ജന്മസിദ്ധമായ അവകാശം എല്ലാവര്കുമുണ്ടെന് അദ്ദേഹം പ്രഖ്യാപിച്ചു. 
                പൊതു കിണറുകളില്‍ നിന്നു വെള്ളമെടുക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശമില്ലതതിനെയും വൈകുണ്ഠ സ്വാമികള്‍ ചോദ്യം ചെയ്തു, എല്ലാ ജാതിക്കര്കും ഒരുപോലെ ഉപയോഗിക്കാന്‍ കിണറുകള്‍ കുഴിക്കാന്‍ നേതൃത്വം നല്‍കി. വൈകുണ്ഠ സ്വാമികള്‍ രചിച്ച 'അകിലതിരുട്', അരുള്‍നൂല്‍ എന്നീ കൃതികള്‍ ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. 1851 ജൂണ്‍ മൂന്നിന് ഇഹലോകവാസം വെടിഞ്ഞു.

Wednesday, December 12, 2012

ചവറ കുരിയാകോസ് ഏലിയാസ് അച്ഛന്‍

Father: Chavara  Kuryakose Elias(1805-1871)

                          കാലത്തിനു മുന്ബെ നടന്ന നവോത്ഥാന നായകന്‍ , സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു.  ചവറയച്ചന്‍ 1805 ഫെബ്രവരി 10ന് കുട്ടനാടിലെ കൈനകിരിയില്‍ ജനിച്ചു. 1829-ല്‍ പുരോഹിതത്യം സ്വീകരിച്ചു. 1831ന് ഇന്ത്യയിലെ ആദ്യ ക്രൈസ്തവ സന്യാസി സഭക്ക് തുടക്കമിട്ടു. ഇതാണ് പിന്നീട് സി.എം.ഐ സഭയായി രൂപപ്പെട്ടത്. 1861-ല്‍ വികാരി ജനറലായി, ഓരോ പള്ളിക്കും അടുത്ത് ഓരോ പള്ളിക്കൂടം സ്ഥാപിക്കണം എന്ന ആശയം വറയച്ചന്‍  മുന്നോട്ടു വച്ചു. അങ്ങിനെ 1865-ല്‍ കേരളത്തില്‍ പള്ളികള്‍ കേന്ദ്രീകരിച് പള്ളിക്കൂട വിദ്യാഭ്യാസം നിലവില്‍ വന്നു.



                       കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പാശ്ചാത്യവല്കരിച്ചപ്പോള്‍ ഭാരത ക്രിസ്തവതിന്റെ തനിമയും പാരമ്പര്യവും തുടരണമെന്ന്  വറയച്ചന്‍ ആഗ്രഹിച്ചു, അതിനായി മന്നാനത്തും(1833) വാഴക്കുന്നതും(1866) എല്‍തുരത്തിയിലും(1868) പുളിങ്കുന്നിലും(1872) അദ്ദേഹം സെമിനാരികള്‍ സ്ഥാപിച്ചു. കേരളത്തില്‍ വിദേശികളുടെ സഹായം കൂടാതെ കത്തോലിക്കാ സഭയുടെ ആദ്യത്തെ പ്രസ്‌ മാന്നാനത്ത്‌ 1844-ല്‍ സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1887-ല്‍ ദീപിക പത്രം പുറത്തിറങ്ങിയത് ഇവിടെ നിന്നാണ്.1846-ല്‍ മാന്നാനത്ത്‌  സംസ്കൃത വിദ്യാലയം സ്ഥാപിച്ചാണ് ഇദ്ദേഹം നവോത്ഥാനം ആരംഭിക്കുന്നത്. അവിടെ അദ്ദേഹം ദളിതരെയും പിന്നാക്കവസ്ഥയില്‍പെടുന്നവരെയും പ്രവേശിപ്പിച്ചു. ചാവറയച്ചന്‍ എഴുതിയ മഹാകാവ്യമാണ് 'ആത്മാനുതാപം'. കൂടാതെ 'ധ്യാനസല്ലാപങ്ങള്‍', 'നാളാഗമങ്ങള്‍', 'നല്ല അപ്പന്റെ ചാവരുകള്‍'  എന്നിവയും അദ്ധേഹത്തിന്റെ രചനകളാണ്. 1871 ജനുവരി 3ന് വറയച്ചന്‍ അന്തരിച്ചു. 1986-ല്‍ അദ്ധേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഭൌതികാവശിഷ്ടം മന്നാനത്താണ് സൂക്ഷിക്കുന്നത്.